കേശവാനന്ദ ഭാരതിയെ അനുസ്മരിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

By Web TeamFirst Published Sep 6, 2020, 9:55 PM IST
Highlights

സമുദായ സേവനവും മര്‍ദ്ദിതരെ ശാക്തീകരിക്കാനും  കേശവാനന്ദഭാരതി നടത്തിയ സേവനങ്ങളെ എപ്പോഴും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദില്ലി: ഞായറാഴ്ച അന്തരിച്ച കേശവാനന്ദ ഭാരതിക്ക് ആദരാഞ്ജലി നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. സമുദായ സേവനവും മര്‍ദ്ദിതരെ ശാക്തീകരിക്കാനും കേശവാനന്ദഭാരതി നടത്തിയ പ്രവര്‍ത്തനങ്ങളെ എപ്പോഴും ഓര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ഭരണഘടനയോടും മഹത്തായ സംസ്‌കാരത്തോടും അദ്ദേഹം എന്നും അഗാധമായി ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം തലമുറകളെ പ്രചോദിപ്പിക്കുമെന്നും മോദി അനുസ്മരിച്ചു.

കേശവാനന്ദ ഭാരതിയുടെ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അമിത് ഷാ അനുസ്മരിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ മഹത്തായ സംഭാവനകളാല്‍ അദ്ദേഹം എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. 

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചത്. മഠത്തില്‍ വച്ചായിരുന്നു അന്ത്യം. ഭരണഘടനാ ഭേദഗതി നിയമത്തിനെതിരെ നിയമയുദ്ധം നടത്തിയാണ് കേശവാനന്ദ ഭാരതി ശ്രദ്ധനേടിയത്. ഇഎംസ്എസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. രാജ്യത്തെ നിയമവ്യവസ്ഥയില്‍സുപ്രധാന നാഴികക്കല്ലായകേസിലെ ഹര്‍ജിക്കാരനായിരുന്നു കേശവാനന്ദ ഭാരതി . ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി ഈ കേസിലായിരുന്നു.

click me!