കൊവിഡ് പ്രതിരോധം; ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി, വൈറസിനെതിരായ വാക്സിൻ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി

By Web TeamFirst Published May 4, 2020, 9:19 PM IST
Highlights

കൊറോണ വൈറസിനെ അമർച്ച ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുകയാണ്. വൈറസിനെതിരായ വാക്സിൻ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി 

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ ലോകത്തിന്റെ ഫാർമസിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ കഴിഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ലോക രാജ്യങ്ങൾ ഒന്നിച്ച് പോരാടണമെന്നും മോദി അഭിപ്രായപ്പെട്ടു. 

കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി  ആവശ്യപ്പെട്ടു. ഈ പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണ്ണായക ശക്തിയായി. കൊറോണ വൈറസിനെ അമർച്ച ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുകയാണ്. വൈറസിനെതിരായ വാക്സിൻ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചേരിചേരാ ഉച്ചകോടിയിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനെതിരെ ഉച്ചകോടിയിൽ അദ്ദേഹം ആഞ്ഞടിച്ചു. രണ്ട് ദിവസമായി ഹന്ദ്വാരയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ പാകിസ്ഥാനെ പ്രധാനമന്ത്രി രൂക്ഷമായി  വിമര്‍ശിച്ചു. ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിലാണ് പാകിസ്ഥാന്‍റെ ശ്രദ്ധ. പാകിസ്ഥാന്‍ തീവ്രവാദത്തിന്‍റെ  വൈറസുകളെ പ്രചരിപ്പിക്കുകയാണെന്നും വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്ത ഉച്ചകോടിയില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
 

has shown us the limitation of existing international system. In the post COVID world, we need a new template of globalisation based on fairness, equality & humanity. We need international institutions that are more representative of today's world: PM Modi at NAM summit pic.twitter.com/WaOenE9ibh

— ANI (@ANI)
click me!