ട്രംപിനും മുന്നിലെത്തി നരേന്ദ്ര മോദി, ലോകത്തിലെ ആദ്യ നേതാവ്, ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി

Published : Feb 26, 2026, 10:24 AM IST
narendra modi

Synopsis

അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.

ദില്ലി: ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യ നേതാവാണ് മോദി. അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്കുണ്ട്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. 2014ൽ ആണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പിന്നീട് ഒരു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്ന ഡിജിറ്റൽ ഇടങ്ങളിലൊന്നായി മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മാറി.

മോണിങ് കൺസൾട്ട് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 67 ശതമാനം റേറ്റിങ്ങുമായി ലോക നേതാക്കളിൽ മോദി ഒന്നാമതാണ്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ചും 70 ശതമാനം റേറ്റിങ്ങുമായി മോദി തന്നെയാണ് മുന്നിൽ. ജപ്പാൻ പ്രധാനമന്ത്രി സാനേ തകൈച്ചി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. ഇന്ത്യയിലും മറ്റ് രാഷ്ട്രീയ നേതാക്കളേക്കാൾ വലിയ മുന്നേറ്റമാണ് മോദിക്കുള്ളത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (1.61 കോടി), ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (1.26 കോടി) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഐ ഉച്ചകോടിയിലെ പ്രതിഷേധം: ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി, നടപടി വേണമെന്ന് ആവശ്യം
മോദി ഇസ്രയേലില്‍; സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ചേർന്നേക്കും, അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തും