1.27 ലക്ഷം കോടി! സെമി കണ്ടക്ടർ 2.0 യിലേക്ക് കടന്ന് ഇന്ത്യ, 62500 കോടിയുടെ 'മൊബൈല്‍' പദ്ധതിക്കും കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം

Published : Jul 15, 2026, 07:48 PM IST
pm modi

Synopsis

കേന്ദ്രമന്ത്രിസഭ 1.27 ലക്ഷം കോടി രൂപയുടെ സെമി കണ്ടക്ടർ 2.0 പദ്ധതിക്ക് അംഗീകാരം നൽകി. ചിപ്പ് രൂപകൽപന, അസംബ്ലിംഗ്, ഗവേഷണം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിനൊപ്പം 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്കും അംഗീകാരം നൽകി

ദില്ലി: സെമി കണ്ടക്ടര്‍ 2.0 പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭാ യോഗം. 1.27 ലക്ഷം കോടി രൂപയുടെ പദ്ധതിയില്‍ ചിപ്പ് രൂപകല്‍പന, കൂടുതല്‍ അസംബ്ലിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഗവേഷണം തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.64 ലക്ഷം കോടി രൂപ നീക്കി വച്ച ആദ്യ ഘട്ടം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 62,500 കോടി രൂപയുടെ മൊബൈല്‍ ഫോൺ നിര്‍മ്മാണ പദ്ധതിക്കും മന്ത്രിസഭ യോഗം അനുമതി നല്‍കി. ആഭ്യന്തര ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, നിര്‍മ്മാണം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പാക്കാനുമാണ് പദ്ധതി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിജയ് റീൽസ് ചിത്രീകരിക്കുന്ന തിരക്കിൽ'; കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് പിടികൂടിയ ഭിന്നശേഷിക്കാരൻ മരിച്ചു; കസ്റ്റഡിമർദനമെന്ന് ആരോപണം; വൻ പ്രതിഷേധം
പിറകോട്ടെടുത്ത വാഹനം കയറിയിറങ്ങി പാർക്കിങ്ങിൽ ഉറങ്ങുകയായിരുന്ന വീട്ടുജോലിക്കാരി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് ഫ്ളാറ്റിലേക്ക് മടങ്ങി ഡ്രൈവറായ സ്ത്രീ