പിറകോട്ടെടുത്ത വാഹനം കയറിയിറങ്ങി പാർക്കിങ്ങിൽ ഉറങ്ങുകയായിരുന്ന വീട്ടുജോലിക്കാരി മരിച്ചു; മൃതദേഹം ഉപേക്ഷിച്ച് ഫ്ളാറ്റിലേക്ക് മടങ്ങി ഡ്രൈവറായ സ്ത്രീ

Published : Jul 15, 2026, 06:34 PM IST
suv accident gurugram

Synopsis

പിറകോട്ടെടുത്ത കാർ ശരീരത്തിലൂടെ കയറിയിറങ്ങി പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന 57-കാരിക്ക് ദാരുണാന്ത്യം. ​ഗുരു​ഗ്രാമിൽ വീട്ടുജോലിക്കാരിയായ യുപി സ്വദേശി ​ഗുഡ്ഡിയാണ് മരിച്ചത്. ​ഗു​രു​ഗ്രാമിലെ അൻസാൽ അരാലിയ ഹൗസിങ് സൊസൈറ്റിയിലെ പാർക്കിങ് ഏരിയയിലാണ് സംഭവം.

ഗുരു​ഗ്രാം: പിറകോട്ടെടുത്ത കാർ ശരീരത്തിലൂടെ കയറിയിറങ്ങി പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന 57-കാരിക്ക് ദാരുണാന്ത്യം. ​ഗുരു​ഗ്രാമിൽ വീട്ടുജോലിക്കാരിയായ യുപി സ്വദേശി ​ഗുഡ്ഡിയാണ് മരിച്ചത്. ​ഗു​രു​ഗ്രാമിലെ അൻസാൽ അരാലിയ ഹൗസിങ് സൊസൈറ്റിയിലെ പാർക്കിങ് ഏരിയയിലാണ് സംഭവം.

ഹൗസിങ് സൊസൈറ്റിയിലെ ഫ്ളാറ്റുകളിൽ ജോലിചെയ്തുവന്നിരുന്ന ​ഗുഡ്ഡി സൊസൈറ്റിയിലെ പാർക്കിങ്ങിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം. ഒരു സ്ത്രീ ഓടിച്ചിരുന്ന എസ് യു വിയാണ് അപകടമുണ്ടാക്കിയത്. സ്ത്രീ അശ്രദ്ധയോടെ വാഹനം പിറകോട്ടെടുത്തപ്പോൾ കിടന്നുറങ്ങുകയായിരുന്ന ​​ഗുഡ്ഡിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. തുടർന്ന് വാഹനമോടിച്ചിരുന്ന സ്ത്രീ ​ഗുഡ്ഡിയെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം, ആശുപത്രിയിൽവെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ വാഹനമോടിച്ചിരുന്ന സ്ത്രീ മൃതദേഹവുമായി തിരികെ സൊസൈറ്റിയിലേക്ക് വന്നതായാണ് ആരോപണം. തുടർന്ന് മൃതദേഹം പാർക്കിങ്ങിൽ ഉപേക്ഷിച്ചെന്നും ഇതിനുശേഷം സ്ത്രീ സ്വന്തം ഫ്ളാറ്റിലേക്ക് മടങ്ങിയെന്നും പരാതിയുണ്ട്. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ വാഹനമോടിച്ചിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തതായും വാഹനം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൈന്ദവ ക്ഷേത്രം 40 വർഷമായി പ്രവർത്തിക്കുന്ന കെട്ടിടം; പള്ളി നിർമിക്കാനായി ഇസ്ലാമിക സംഘടനയ്ക്ക് വിറ്റ് യുകെയിലെ നഗരസഭ; വിവാദം
അഹമ്മദാബാദ് വിമാനാപകടം; ഒക്ടോബറോടെ അന്തിമ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകും, 'കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ല'