സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published : Oct 24, 2022, 11:22 AM IST
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Synopsis

തിങ്കളാഴ്ച രാവിലെയാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിൽ എത്തിയത്. 

കാര്‍ഗില്‍: കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  വർഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, എന്‍റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാർഗിലില്‍ ഒരു യുദ്ധത്തിലും പാക്കിസ്ഥാന് വിജയിക്കാന്‍ ആയിട്ടില്ല. ദീപാവലി എന്നാല്‍ ഭീകരതയ്ക്കെതിരായ വിജയത്തിന്‍റെ ഉത്സവമാണ്, അതിനാല്‍ കാര്‍ഗില്‍ ദീപാവലി ആഘോഷിക്കേണ്ട ഇടമാണ് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിൽ എത്തിയത്. നമ്മുടെ ധീരരായ സൈനികരുമായി പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുമെന്ന് പിഎംഒ ട്വീറ്റ് ചെയ്തിരുന്നു. 2014ൽ പ്രധാനമന്ത്രിയായി  അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി കഴിഞ്ഞ എല്ലാ ദീപാവലിയും വിവിധ സൈനിക കേന്ദ്രങ്ങളില്‍  സൈനികര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. 

മോദി അയോധ്യയിൽ, രാമക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി; ദീപാവലി ആശംസകൾ നേർന്നു

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ