വിജയ്ന്‍റെ പുതിയ നീക്കം ദില്ലിയിലേക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും കാണാൻ ഈ മാസം അവസാനം തലസ്ഥാനത്തെത്തുമെന്ന് സൂചന

Published : May 16, 2026, 06:59 PM IST
pm modi cm vijay

Synopsis

തമിഴ്നാട് മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ദില്ലിയിലേക്ക്. ഈ മാസം അവസാനം നടക്കുന്ന കൂടിക്കാഴ്ചയിൽ നീറ്റ് പോലുള്ള വിഷയങ്ങളും ഉന്നയിച്ചേക്കും

ചെന്നൈ: തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്ന്‍റെ പുതിയ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും അതിവേഗം നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി തീരുമാനിച്ചതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർഥിക്കുമെന്നാണ് വ്യക്തമാകുന്നത്. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു. ഇക്കാര്യങ്ങളും മോദിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മുന്നിൽ വിജയ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

തമിഴ്നാട്ടിൽ വകുപ്പുകളായി

അതേസമയം ഇന്ന് തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിജയ്ക്ക് തന്നെയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും വിജയ് കൈവശം വയ്ക്കും. മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ആണ് തമിഴ്നാട്ടിലെ ധനമന്ത്രി. മന്ത്രിസഭയിൽ രണ്ടാമൻ ആയ ‌ബുസി ആനന്ദിന് - ഗ്രാമവികസനം, ജലവിഭാവം വകുപ്പുകളുമാണ് നൽകിയിരിക്കുന്നത്. മൂന്നാമനായ ആധവ് അർജുനയ്ക്ക് - പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളും നൽകി. 29 കാരി എസ് കീർത്തന - സുപ്രധാനമായ വ്യവസായ വകുപ്പിന്റെ മന്ത്രി ആകും. ഐ ഐർ എസ് വിട്ട് രാഷ്‌ടീയതിൽ എത്തിയ അരുൺ രാജ്‌ ആണ് പുതിയ ആരോഗ്യമന്ത്രി. ദളിത്‌ നേതാവ് രാജ്‌മോഹൻ പൊതു വിദ്യാഭ്യാസവും പി ആർ ഡി വകുപ്പുകളുടെ ചുമതല വഹിക്കും. വിജയ്ക്ക് പുറമെ 9 മന്ത്രിമാർ ആണ് നിലവിൽ ഉള്ളത്. മന്ത്രിസഭ വികസനം വരുംദിവസങ്ങളിൽ ഉണ്ടാകുമോ എന്നത് കണ്ടറിയണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, പാഠ്യപദ്ധതിയിൽ വൻ മാറ്റം; 9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിർബന്ധമാക്കി സിബിഎസ്ഇ, വ്യവസ്ഥകൾ ഇങ്ങനെ
തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം, കെ എ സെങ്കോട്ടയ്യൻ ധന വകുപ്പ് കൈകാര്യം ചെയ്യും