തമിഴ്നാട്ടിൽ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി വിജയ്ക്ക് ആഭ്യന്തരം, കെ എ സെങ്കോട്ടയ്യൻ ധന വകുപ്പ് കൈകാര്യം ചെയ്യും

Published : May 16, 2026, 05:19 PM IST
 tamil nadu vijay government floor test tvk trust vote aiadmk dmk assembly

Synopsis

തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. വിജയ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. വകുപ്പുകൾ സംബന്ധിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യും. പൊതുഭരണം, വനിത - യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ വകുപ്പുകളും കൂടി നിലവിലുണ്ട്‌. കെ എ സെങ്കോട്ടയ്യൻ ധന വകുപ്പും ബുസി ആനന്ദ് ഗ്രാമവികസനം, ജലവിഭവം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും.

പൊതുമരാമത്ത്, സ്പോർട്സ് വകുപ്പുകളാണ് ആധവ് അർജുനയ്ക്ക് നിയോ​ഗിച്ചിട്ടുള്ളത്. അരുൺരാജ്‌ - ആരോഗ്യം, പി വെങ്കട്ടരമണൻ - ഭക്ഷ്യം, സിവിൽ സപ്ലൈസ്‌, സി ടി ആർ നിർമൽകുമാർ - വൈദ്യുതി, നിയമം, രാജ്‌മോഹൻ - പൊതുവിദ്യാഭ്യാസം, പിആർഡി, ടി കെ പ്രഭു - ഖനനം, പ്രകൃതി വിഭവം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യും. 29കാരിയായ എസ് കീർത്തനയ്ക്ക് വ്യവസായ വകുപ്പാണ് നൽകിയിരിക്കുന്നത്. വകുപ്പുകൾ സംബന്ധിച്ച് ലോക്ഭവൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണ്ടും വീണ്ടും അമ്പരപ്പിച്ച് വിജയ്, മുഖ്യമന്ത്രി കസേരയിലെ 'വെള്ള ടവ്വൽ' ഒഴിവാക്കി, മാറ്റത്തിന് പിന്നിൽ കൗമാര പരിസ്ഥിതി പ്രവർത്തകയുടെ അഭ്യർത്ഥന
ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് അപകടം; ബസിലുണ്ടായിരുന്നത് 36 യാത്രക്കാർ