
ബെംഗളൂരു: പ്രസംഗത്തിനിടെ വിവർത്തനം ചെയ്യുന്നയാളെ മാറ്റിനിർത്തുന്ന പ്രധാനമന്ത്രി മോദിയുടെ വീഡിയോ വൈറലാകുന്നു. ഞായറാഴ്ച നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടയിലായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദി പ്രസംഗം കന്നഡയിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു മുൻ ബിജെപി എംഎൽസി ജി മധുസൂദനൻ. പ്രസംഗം ആരംഭിച്ച് കുറച്ച് മിനിറ്റുകൾക്ക് ശേഷം, തന്റെ പ്രസംഗത്തിന് പ്രതികരണം ലഭിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് വിവർത്തനം ആവശ്യമില്ലെന്നും ഹിന്ദിയിൽ തന്നെ തുടരുമെന്നും മോദി പറഞ്ഞു.
'നിങ്ങളാണ് എന്റെ യജമാനന്മാർ. നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യും' ഹിന്ദിയിൽ സംസാരിക്കാൻ സദസ്സിന്റെ അനുവാദം തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. കന്നടികരുടെ സ്നേഹം ഇതാണ്. ഭാഷ ഇതിനൊന്നും ഒരു തടസ്സമാകുന്നില്ല. ഈ സ്നേഹം ഞാൻ മറക്കില്ല, താനും ഹിന്ദി സംസാരിക്കുന്ന ആളല്ല, ഹിന്ദിയിൽ സംസാരിക്കുമ്പോൾ ഞാൻ തെറ്റുകൾ വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം സംസാരിച്ച് തുടങ്ങിയതിന് ശേഷം വിവർത്തകൻ ഏറെ സമയം എടുത്തിട്ടും പ്രസംഗം തുടരുകയായിരുന്നു. ഇതിനിടെ മോദി വവർത്തകന്റെ സംസാരം കേട്ടിരിക്കുകയായിരുന്നു. ഒടുവിൽ വിവർത്തകനെ അടുത്ത് വിളിച്ച് അവർക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്നും വിവർത്തകന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു.
തുടർന്നായിരുന്നു നഞ്ചൻഗുഡിലെ വോട്ടർമാരോട് ഹിന്ദിയിൽ സംസാരിച്ച് തുടങ്ങിയത് സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. മധുസൂദനന്റെ വിവർത്തനം നീണ്ടുപോയതാണ് അദ്ദേഹത്തെ മാറ്റാൻ കാരണമെന്ന് ചിലർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുമ്പോൾ, പ്രധാനമന്ത്രിയുടെ എളിമയെ കുറിച്ചാണ് മറ്റ് ചിലുരുടെ കമന്റുകൾ. എന്തായാലും ഇതിനോടകം വീഡിയോ വാർത്തകളിലും ഇടം പിടിച്ചുകഴിഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam