ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാർത്തകൾ
1- താനൂർ അപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ, നരഹത്യാ കുറ്റം ചുമത്തി
താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി
2- താനൂരിൽ അപകടത്തിൽ പെട്ട ബോട്ടിൽ ഫോറൻസിക് പരിശോധന; ദുരന്തത്തില്‍ പൊലിഞ്ഞത് 22 ജീവനുകള്‍
താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുന്നു. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്.
താനൂരിലെ ബോട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗുരുതര അനാസ്ഥ.ലൈസൻസ് ഇല്ലാത്ത ഉല്ലാസ ബോട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന നിർദേശം മലപ്പുറത്ത് ആട്ടിമറിക്കപ്പെട്ടു.മലപ്പുറം ജില്ലാ വികസന സമതി തീരുമാനം
ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.
5- താനൂർ ബോട്ടപകടം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം
6- സ്വകാര്യ ബസുകളുടെ ദീർഘദൂര സർവീസ്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ അപ്പീലിൽ ഇടപെടാതെ സുപ്രീം കോടതി. പെർമിറ്റ് പുതുക്കി നൽകുന്നതിലെ എതിർപ്പ് അടക്കം കാര്യങ്ങൾ ഹൈക്കോടതിയിൽ ഉന്നയിക്കാൻ കെഎസ്ആർടിസിക്ക് സുപ്രീം കോടതി നിർദേശം നൽകി.
കേരളത്തെ സങ്കടക്കയത്തിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാൻ 2018 സിനിമയുടെ അണിയറക്കാർ. കേരളത്തിൽ 2018 ലുണ്ടായ മഹാപ്രളയത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച 2018 സിനിമയുടെ നിർമ്മാതാക്കളാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്.
8-ഒടുവിൽ ആശ്വാസ വാർത്ത: താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി, തിരച്ചിൽ അവസാനിപ്പിച്ചേക്കും
താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.
വിവാദ ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറി ബംഗാളിൽ പ്രദർശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി ബംഗാൾ സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജി തന്നെയാണ് തീരുമാനം അറിയിച്ചത്.
10- വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; സംഭവം കണ്ണൂർ വളപട്ടണത്ത്
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം.
