യാത്രകൾക്ക് വേഗം കൂടും, 10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Published : Mar 12, 2024, 01:37 PM ISTUpdated : Mar 12, 2024, 02:14 PM IST
യാത്രകൾക്ക് വേഗം കൂടും, 10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Synopsis

സ്വാതന്ത്ര്യ ലബ്ധിക്ക് പിന്നാലെ അധികാരത്തിലെത്തിയ സർക്കാരുകൾ രാഷ്ട്രീയ സ്വാർത്ഥതയ്ക്കാണ് മുൻഗണന നൽകിയത്. റെയിൽവേ അതിന്റെ പ്രധാന ഇരയാണെന്നും പ്രധാനമന്ത്രി

അഹമ്മദാബാദ്: 10 വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് 10 പുതിയ ഹൈ സ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിൽ ചെയ്തത് രാജ്യത്തിന്റെ വികസനത്തിന്റെ ട്രെയിലർ മാത്രമാണെന്നാണ് ചടങ്ങിൽ പ്രധാനമന്ത്രി വിശദമാക്കിയത്. റെയിൽവേ വികസനത്തിനായുള്ള വിവിധ പദ്ധതികളുടെ കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവ്വഹിച്ചു.

രാജ്യത്തെ യുവജനങ്ങളാണ് രാജ്യത്തിന് എത്തരത്തിലുള്ള റെയിൽവേയാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധിക്ക് പിന്നാലെ അധികാരത്തിലെത്തിയ സർക്കാരുകൾ രാഷ്ട്രീയ സ്വാർത്ഥതയ്ക്കാണ് മുൻഗണന നൽകിയത്. റെയിൽവേ അതിന്റെ പ്രധാന ഇരയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് തറക്കല്ലിട്ടത് നിങ്ങളുടെ മെച്ചപ്പെട്ട ഭാവിയിലേക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദ്- മുംബൈ സെൻട്രൽ, സെക്കന്ദരാബാദ്- വിശാഖപട്ടണം, പുരി- വിശാഖപട്ടണം, മൈസുരു- ചെന്നൈ, പാട്ന- ലക്നൌ, ന്യൂ ജൽപായ്ഗുരി- പാട്ന, ലക്നൌ-ഡെറാഡൂൺ, കലബുറഗി-ബെംഗളുരു, വാരണാസി- റാഞ്ചി, കജുരാരോ- ദില്ലി. 2010ലാണ് ദില്ലി- വാരണാസി പാതയിലാണ് ആദ്യ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്. 41 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്.

ഇതിന് പുറമേ നിലവിലെ നാല് വന്ദേ ഭാരത് സർവ്വീസുകളുടെ റൂട്ട് ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ഗൊരഖ്പൂർ- ലക്നൌ വന്ദേഭാരത് പ്രയാഗ് രാജിലേക്കും തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് മംഗളുരു വരെയും അഹമ്മദാബാദ് - ജാംനഗർ വന്ദേഭാരത് ദ്വാരക വരെയും അജ്മീർ -ദില്ലി വന്ദേഭാരത് ചണ്ഡിഗഡ് വരെയും സർവ്വീസ് ദീർഘിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും