പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചിലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

Published : Aug 06, 2026, 08:08 PM IST
pm modi

Synopsis

പ്രധാനമന്ത്രിയുടെ 2026 ലെ വിദേശ സന്ദർശനങ്ങൾക്ക് ഇതുവരെ 74.58 കോടി രൂപ ചിലവായതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ തുക ചിലവായത് 17.46 കോടി രൂപ മുടക്കിയ നോർവേ യാത്രയ്ക്കാണ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ വിദേശ സന്ദർശനങ്ങളുടെ ചിലവ് വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2026 ൽ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. നോർവേ യാത്രയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതൽ തുക ചിലവായത്. 17.46 കോടി രൂപയാണ് മോദിയുടെ നോർവേ യാത്രക്ക് വേണ്ടിവന്നത്. 13 രാജ്യങ്ങളിലാണ് മോദി ഈ വർഷം ഇതുവരെ സന്ദർശനം നടത്തിയത്. മലേഷ്യ, ഇസ്രയേൽ, യു എ ഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി, ഫ്രാൻസ്, സ്ലോവാകിയ, സീഷെൽസ്, ഇന്തൊനീഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലേഡീസ് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറി; ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ടു
ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം