ജെൻസീകളെ കണ്ണടച്ച് വിശ്വസിക്കുന്നു, എല്ലാ പ്രക്ഷോഭങ്ങളും ദേശവിരുദ്ധമെന്ന് മുദ്രകുത്തരുത്- ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

Published : Aug 06, 2026, 07:35 PM IST
mohan bhagwat

Synopsis

ജന്തർമന്തറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഭവങ്ങളുടെ സാഹചര്യമെന്താണെന്ന് കൃത്യമായി തനിക്കറിയില്ലെന്നും പക്ഷേ, യുവതലമുറയിലുള്ള തന്റെ വിശ്വാസം അചഞ്ചലമായി തുടരുകയാണെന്നും മോഹൻ ഭാ​ഗവത് വ്യക്തമാക്കി.

ന്യൂഡൽഹി: ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് പൂർണമായ വിശ്വാസമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവത്. ജെൻസീകളെ താൻ കണ്ണടച്ച് വിശ്വസിക്കുന്നതായും മികച്ച സംവിധാനങ്ങൾക്കായി പ്രതിഷേധിക്കാൻ വിദ്യാർഥികൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജന്തർമന്തറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഭവങ്ങളുടെ സാഹചര്യമെന്താണെന്ന് കൃത്യമായി തനിക്കറിയില്ലെന്നും പക്ഷേ, യുവതലമുറയിലുള്ള തന്റെ വിശ്വാസം അചഞ്ചലമായി തുടരുകയാണെന്നും മോഹൻ ഭാ​ഗവത് വ്യക്തമാക്കി.

താൻ ജെൻസീയെ കണ്ണടച്ച് വിശ്വസിക്കും. ചർച്ചകളിലൂടെ സമവായത്തിൽ എത്താനുള്ള മാർ​ഗമാണ് ജനാധിപത്യം. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒട്ടേറെകാര്യങ്ങൾ മെച്ചപ്പെടാനുണ്ട്. പരാതികൾ ന്യായമാണ്. അതിനാൽ സംവാദങ്ങൾക്ക് പ്രധാന്യമുണ്ട്. മുൻതലമുറകൾ അധികാരികളെ ചോദ്യംചെയ്തിരുന്നില്ല. പക്ഷേ, ജെൻസീകളും ജെൻ ആൽഫയും അധികാരികളെ ചോദ്യംചെയ്യുന്നു. അവർ യുക്തിപരമായ മറുപടികളാണ് ആ​ഗ്രഹിക്കുന്നത്. ജെൻസീകൾ പ്രതിഷേധിക്കരുതെന്ന് താൻ ഒരിക്കലും പറയില്ല. ജനാധിപത്യത്തിൽ അതിനും വഴിയുണ്ടാകണം. യുവാക്കൾ ശബ്ദമുയർത്തുന്നത് എതിർക്കാനല്ല കാര്യങ്ങൾ കൂടുതൽ മെച്ചപ്പടുത്താനാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രക്ഷോഭങ്ങളെയും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തരുതെന്നും മോഹൻ ഭാ​ഗവത് വ്യക്തമാക്കി. ജനങ്ങൾ തെരുവിലിറങ്ങിയതുകൊണ്ട് മാത്രം ഒരു പ്രതിഷേധം രാജ്യവിരുദ്ധമാകില്ലെന്നും വിയോജിപ്പുകളും നവീകരണത്തിനായുള്ള ആവശ്യങ്ങളും ആരോ​ഗ്യകരമായ ജനാധിപത്യത്തിന്റെ ഭാ​ഗമാണെന്നും മോഹൻ ഭാ​ഗവത് കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘അർഹതയുള്ള ആരും പുറത്താകില്ല’; ദില്ലി എസ്ഐആർ നോട്ടീസിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ആരും കണ്ടില്ല, ഓടി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് വയസുകാരൻ മരിച്ചു