ഒറ്റരാത്രി കൊണ്ട് 10 ലക്ഷം ഫോളോവേഴ്സ് കൂടി; കേന്ദ്രമന്ത്രിസഭാ യോ​ഗത്തിൽ സ്വന്തം വീഡിയോ ചൂണ്ടിക്കാട്ടി മന്ത്രിമാർക്ക് മോദിയുടെ നിർ​ദേശം

Published : Jul 24, 2026, 10:16 PM IST
PM Modi Insta

Synopsis

യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി

ദില്ലി: കനത്ത പ്രതിഷേധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് കൂടി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെൽഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. ഇതോടെ പ്രധാനമന്ത്രിയുടെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 102 മില്യൺ (10.20 കോടി) കടന്നു. തന്റെ വീഡിയോക്ക് ലഭിച്ച ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാർക്കും എംപിമാർക്കും നിർദേശം നൽകിയത്. 

യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്‌ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു
എൻടിഎയിൽ വൻ അഴിച്ചു പണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, നിരോധനാജ്ഞ മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് ദില്ലി ട്രാഫിക്ക് പൊലീസ്