
ദില്ലി: ഇന്ത്യയുടെ നീക്കങ്ങൾ ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്നും പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകൾ -
ജി 20 ഉച്ചക്കോടിക്ക് അധ്യക്ഷത വഹിക്കാനുള്ള വലിയ അവസരം ഇന്ത്യയ്ക്ക് കിട്ടിയിരിക്കുകയാണ്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്. ഇന്ത്യയുടെ നീക്കങ്ങൾ ലോകം ഉറ്റുനോക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇന്ത്യയുടെ ശേഷി ലോകത്തിന് കാട്ടിക്കൊടുക്കാൻ സാധിക്കണം. ഈ ഊർജ്ജം ഉൾക്കൊണ്ട് വേണം ഈ പാർലമെന്റ സമ്മേളനം മുൻപോട്ട് പോകാൻ. എല്ലാ അംഗങ്ങളും ആരോഗ്യപരമായ ചർച്ചകളിൽ പങ്കാളികളാകണം. ഈ പാർലമെൻ്റ സമ്മേളനം ഏറെ പ്രധാനപ്പെട്ടതാണ്.
രാജ്യസഭാ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി അനുമോദിച്ചു.
നമ്മുടെ രാഷ്ട്രപതി ഗോത്രവർഗത്തിൽ നിന്നുള്ള ആളാണ്. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണ്. പുതിയ ഉപരാഷ്ട്രപതി കർഷക പുത്രനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam