
ഡറാഡൂൺ: ഉത്തരാഖണ്ഡിന്റെ വികസന സ്വപ്നങ്ങൾക്ക് (Uttarakhand Development Dream) ചിറക് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും (Inauguration and foundation stone) അദ്ദേഹം നിർവഹിച്ചു. 23 പദ്ധതികളിൽ (23 Projects) 14100 കോടിയിലധികം വരുന്ന 17 പദ്ധതികൾക്കാണ് തറക്കല്ലിട്ടത്. ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ മേഖലകൾ/പ്രദേശങ്ങൾ ഈ പദ്ധതികളിൽ ഉൾക്കൊള്ളുന്നു.
ഒന്നിലധികം റോഡ് വീതി കൂട്ടൽ പദ്ധതികൾ, പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ ആറ് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മൊത്തം ചെലവ് 3400 കോടി രൂപയാണ്.8700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. വിദൂര, ഗ്രാമ, അതിർത്തി പ്രദേശങ്ങളിലെ കൈലാസത്തിലേക്കും മാനസരോവറിലേക്കുമുള്ള യാത്രയ്ക്ക് മെച്ചപ്പെട്ട സൗകര്യം ഇതോടെ ലഭിക്കും.
ഉദംസിംഗ് നഗറിൽ എയിംസ് ഋഷികേശ് ഉപഗ്രഹ കേന്ദ്രത്തിന്റെയും പിത്തോരഗഡിലെ ജഗ്ജീവൻ റാം സർക്കാർ മെഡിക്കൽ കോളേജിന്റെയും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. കാശിപൂരിലെ അരോമ പാർക്കിന്റെയും സിതാർഗഞ്ചിലെ പ്ലാസ്റ്റിക് ഇൻഡസ്ട്രിയൽ പാർക്കിന്റെയും സംസ്ഥാനത്തുടനീളമുള്ള പാർപ്പിടം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയിലെ മറ്റ് നിരവധി സംരംഭങ്ങൾക്ക് അദ്ദേഹം തറക്കല്ലിട്ടു.
വിവിധ പദ്ധതികൾക്കുണ്ടായ കാലതാമസത്തിന് അദ്ദേഹം മുൻ സർക്കാരുകളെ വിമർശിച്ചു. ഇന്ന് ഉത്തരാഖണ്ഡിൽ ആരംഭിച്ച ലഖ്വാർ പദ്ധതിക്കും ഇതേ ചരിത്രമുണ്ട്. 1976ലാണ് പദ്ധതിയെക്കുറിച്ച് ആദ്യം ചിന്തിച്ചത്. 46 വർഷത്തിന് ശേഷം ഇന്ന് അതിന്റെ പ്രവർത്തനത്തിന് തറക്കല്ലിട്ടു. ഈ കാലതാമസത്തെ അദ്ദേഹം രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്.
ഗംഗോത്രി മുതൽ ഗംഗാസാഗർ വരെയുള്ള ദൗത്യത്തിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങളുടെ നിർമാണവും മെച്ചപ്പെട്ട മലിനജല സംവിധാനവും ആധുനിക ജല ശുദ്ധീകരണ സൗകര്യങ്ങളും വന്നതോടെ ഗംഗ കൂടുതൽ ശുദ്ധമായി. ദില്ലിയിലെയും ഡെറാഡൂണിലെയും സർക്കാരുകളെ നയിക്കുന്നത് അധികാരമോഹമല്ല, മറിച്ച് സേവനമനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ വേഗം കൂട്ടാനാണ് ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ സ്വപ്നങ്ങളാണ് ഞങ്ങളുടെ തീരുമാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2500 കോടി രൂപ ചെലവിൽ നിർമ്മിച്ച നാഗിന മുതൽ കാശിപൂർ വരെ (എൻ എച്-74) 99 കിലോമീറ്റർ റോഡ് വീതി കൂട്ടുന്ന പദ്ധതിയും തന്ത്രപ്രധാനമായ തനക്പൂർ-പിത്തോരാഗഡ് റോഡിൽ മൂന്ന് റീച്ചുകളിൽ റോഡ് വീതി കൂട്ടുന്ന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. (എൻ എച് 125) 780 കോടിയിലധികം ചെലവിൽ ഓൾ-വെതർ റോഡ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ചു. ച്യൂറാണി മുതൽ അഞ്ചോളി വരെ (32 കിലോമീറ്റർ), ബിൽഖേത് മുതൽ ചമ്പാവത് വരെ (29 കിലോമീറ്റർ), തിലോൺ മുതൽ ച്യൂറാണി വരെ (28 കിലോമീറ്റർ) എന്നിങ്ങനെയാണ് മൂന്ന് സ്‌ട്രെച്ചുകൾ.
റോഡ് വിപുലീകരണ പദ്ധതികൾ വിദൂര പ്രദേശങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ ടൂറിസം, വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് പുഷ്ടി പകരുകയും ചെയ്യും. തന്ത്രപ്രധാനമായ തനക്പൂർ-പിത്തോരഗഡ് റോഡിൽ ഇപ്പോൾ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉണ്ടായിരിക്കും, ഇത് അതിർത്തി പ്രദേശങ്ങളിലേക്കുള്ള സൈന്യത്തിന്റെ തടസ്സങ്ങളില്ലാതെ നീങ്ങുന്നതിനും കൈലാസ് മാനസരോവർ യാത്രയ്ക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam