
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സോളാർ ഊർജ്ജ പദ്ധതി മധ്യപ്രദേശിലെ രേവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോൺഫറൻസ് വഴി മോദി ഉദ്ഘാടനം ചെയ്തത്. പദ്ധതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വരും തലമുറയും ഇതിന്റെ ഗുണഭോക്താക്കളാകും. പദ്ധതി മധ്യപ്രദേശിന് മാത്രമല്ല ദില്ലി മെട്രോ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പദ്ധതി യാഥാർത്യമാകുന്നതോടെ വർഷം തോറും പുറത്തുവരുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിൽ 15 ലക്ഷം ടണ്ണോളം കുറയുമെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വിലയിരുത്തൽ. 250 മെഗാവാട്ട് ഉൾപ്പാദന ശേഷിയുള്ള 3 യുണിറ്റുകളായാണ് പ്രൊജക്റ്റ് നിർമ്മാണം. 500 ഓളം ഹെക്ടർ സ്ഥലമാണ് ഇതിനാണ് കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam