പ്രധാനമന്ത്രി മോദി വീണ്ടും ദക്ഷിണേന്ത്യയിലേക്ക്, ഇന്ന് വൈകിട്ട് ചെന്നൈയിൽ റോഡ് ഷോ; നാളെ കോയമ്പത്തൂരിലെത്തും

Published : Apr 09, 2024, 12:53 AM IST
പ്രധാനമന്ത്രി മോദി വീണ്ടും ദക്ഷിണേന്ത്യയിലേക്ക്, ഇന്ന് വൈകിട്ട് ചെന്നൈയിൽ റോഡ് ഷോ; നാളെ കോയമ്പത്തൂരിലെത്തും

Synopsis

തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ മോദിക്ക് പൊതുയോഗമുണ്ട്

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ എത്തും. വൈകീട്ട് ആറ് മണിക്ക് ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി, നഗരത്തിൽ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും. തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുക്കും. നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ മോദിക്ക് പൊതുയോഗമുണ്ട്. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്. ഈയാഴ്ച വീണ്ടും രണ്ട് ദിവസം കൂടി മോദി സംസ്ഥാനത്ത് പ്രചാരണം നടത്തും.

അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കോണ്‍ഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയിട്ടുള്ളത്. പ്രകടന പത്രികയിലൂടെ ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. മുസ്ലീം ലീഗിന്‍റെ താൽപര്യങ്ങൾ അങ്ങനെയാണ് പത്രികയിൽ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.

പശ്ചിമബംഗാളില്‍ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ക്രമസമാധാനം ഉറപ്പാക്കുന്നതില് തൃണമൂൽ കോൺ​ഗ്രസ് പൂർണ പരാജയം എന്ന് മോദി പറഞ്ഞു. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസൻസ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വരുമ്പോൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. അതേസമയം, പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

രാജ്യത്തെ ഏറ്റവും കടുകട്ടി പരീക്ഷക്ക് ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; 14 വിഷയങ്ങൾ പഠിപ്പിക്കും ഈ കുഞ്ഞ് ​'ഗുരു'

വർഷത്തിൽ ഒരു ദിവസത്തേക്ക് മാത്രം കിട്ടുന്ന അനുമതി; ആ ദിനമെത്തുന്നു, കേരളവും തമിഴ്നാടും ഒന്നിക്കുന്ന ഉത്സവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

 

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ