മാൻ കി ബാത്തിൽ പ്രധാനമന്ത്രി തെലങ്കാനയെ പുകഴ്ത്തിയത് നിരവധി തവണ‌

Published : Apr 24, 2023, 02:42 PM IST
മാൻ കി ബാത്തിൽ പ്രധാനമന്ത്രി തെലങ്കാനയെ പുകഴ്ത്തിയത് നിരവധി തവണ‌

Synopsis

വിദഗ്ധ നെയ്ത്തുകാരൻ യെൽദി ഹരിപ്രസാദിൽ നിന്ന് കരകൗശല ജി20 ചിഹ്നം സ്വീകരിച്ചത് അദ്ദേഹം പ്രത്യേകം ഓർമിച്ചു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയു‌ടെ മാൻ കി ബാത്തിൽ തെലങ്കാനയെ പരാമർശിച്ച് പ്രധാനമന്ത്രി സംസാരിച്ചത് നിരവധി തവണ. തെലങ്കാനയിലെ ശ്രദ്ധേയമായ നിരവധി സംഭവങ്ങളെയും വ്യക്തികളെയും കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പൂർണ മാലാവത്തിന്റെ പർവതാരോഹണ മികവ്  മുതൽ വൈറ്റമിൻ ഡി സമ്പുഷ്ടമായ അരി വിളയിച്ച ചിന്തല വെങ്കട്ട് റെഡ്ഡിയെ വരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.  തെലങ്കാന ഇന്ത്യയ്ക്ക് നൽകിയ നിരവധി സംഭാവനകളെയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

രാജണ്ണ സിർസില്ല ജില്ലയിൽ നിന്നുള്ള വിദഗ്ധ നെയ്ത്തുകാരൻ യെൽദി ഹരിപ്രസാദിൽ നിന്ന് കരകൗശല ജി20 ചിഹ്നം സ്വീകരിച്ചത് അദ്ദേഹം പ്രത്യേകം ഓർമിച്ചു. തെലങ്കാനയിലെ ഗോത്രവർഗ സംസ്കാരത്തെയും ഉത്സവങ്ങളെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു. ഗോത്ര സ്ത്രീ വീരാം​ഗനകളായ സാമക്കയെയും സരളമ്മയെയും ആഘോഷിക്കുന്ന മേദാരം ജാത്ര ഉത്സവത്തെയും മോദി മാൻ കി ബാത്തിൽ പരാമർശിച്ചു. ഡ്രോൺ ഉപയോ​ഗിച്ച് വാക്‌സിനുകൾ വിതരണം ചെയ്യാനുള്ള തെലങ്കാനയുടെ പരീക്ഷണം നവീകരണത്തിനായുള്ള നീക്കമാണെന്ന് മോദി പറ‍ഞ്ഞു.

കൗതുകകരമായ സംഭവങ്ങളും കഥകളും പങ്കുവെക്കുന്നതിലൂടെ തെലങ്കാനയിലെ ജനങ്ങൾക്കിടയിൽ അഭിമാനം വളർത്തി. 2014 ഒക്ടോബർ 3 ലാണ് ഈ പദ്ധതിയിലെ ആദ്യത്തെ പരിപാടി തുടങ്ങിയത്. ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍ കി ബാത്ത് ആരംഭിച്ചത്.

ശബരിമല മുതല്‍ വേമ്പനാട് കായല്‍ വരെ; മന്‍ കി ബാത്തിലൂടെ രാജ്യം ചര്‍ച്ച ചെയ്ത കേരളത്തിലെ വിഷയങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം