
ലഖ്നൗ: ലഖ്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. തന്റെ അനുയായികളെ വിമാനത്താവളത്തിലെത്താന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നാരോപിച്ചാണ് പ്രഹ്ലാദ് മോദി കുത്തിയിരിപ്പ് സമരം നടത്തിയത്. ബുധനാഴ്ച വൈകീട്ട് നാലിന് ഇന്‍ഡിഗോ വിമാനത്തിലാണ് പ്രഹ്ലാദ് മോദി ലഖ്‌നൗവിലെത്തിയതെന്ന് എയര്‍പോര്‍ട്ട് അഡീഷണല്‍ ജനറല്‍ മാനേജര്‍ ചൗധരി ചരണ്‍ സിംഗിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അനുയായികളെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തില്‍ ധര്‍ണ നടത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രഹ്ലാദ് മോദിയുടെ പേരില്‍ പണപ്പിരിവ് നടത്തിയതിന് യുവാവിനെ സുല്‍ത്താന്‍പുര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു