വീട്ടുകാരി വാതിലടച്ചു; പുള്ളിപ്പുലിയോടൊപ്പം നായ ശുചിമുറിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

Published : Feb 03, 2021, 07:42 PM IST
വീട്ടുകാരി വാതിലടച്ചു; പുള്ളിപ്പുലിയോടൊപ്പം നായ ശുചിമുറിയില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

Synopsis

ശുചിമുറിക്ക് മുകളിലൂടെ ചിത്രമെടുത്തപ്പോള്‍ വാതിലിന് സമീപം ഭയന്നിരിക്കുന്ന നായയേയും മറുവശത്ത് ശാന്തനായിരിക്കുന്ന പുള്ളിപ്പുലിയേയുമാണ് കണ്ടത്. 

തെരുവുനായയെ തുരത്തിയോടിച്ച പുള്ളിപ്പുലി നായക്കൊപ്പം ശുചിമുറിയില്‍ കുടുങ്ങിയത് ഒന്‍പത് മണിക്കൂര്‍. ദക്ഷിണ കര്‍ണാടകയിലെ ബിലിനെല ഗ്രാമത്തിലാണ് സംഭവം. കിടു റിസര്‍വ്വ് വനത്തിന്‍റെ അതിര്‍ത്തിയിലെ ഗ്രാമമാണ് ഇത്. ദക്ഷിണ കര്‍ണാടകയിലെ സുബ്രഹ്മണ്യ മേഖലയിലെ ഏറ്റവും വലിയ വനമേഖലയാണ് ഇത്. 

നായയെ ഓടിച്ച് കൊണ്ട് വന്ന പുള്ളിപ്പുലി ശുചിമുറിയില്‍ കുടുങ്ങുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് ഇവിടേക്ക് എത്തിയ വീട്ടുടമസ്ഥയാണ് ശുചിമുറിക്കുള്ളില്‍ പുള്ളിപ്പുലിയുടെ വാല്‍ ശ്രദ്ധിക്കുന്നത്. ഭയന്നുപോയ യുവതി ശുചിമുറി വെളിയില്‍ നിന്ന് പൂട്ടിയിടുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ചതോടെ വീട്ടുടമസ്ഥനായ രെഞ്ചപ്പ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ശുചിമുറിയില്‍ നായ കൂടി ഉള്ള വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പരിശോധിക്കുമ്പോഴാണ് വ്യക്തമാകുന്നത്. ശുചിമുറിക്ക് മുകളിലൂടെ ചിത്രമെടുത്തപ്പോള്‍ വാതിലിന് സമീപം ഭയന്നിരിക്കുന്ന നായയേയും മറുവശത്ത് ശാന്തനായിരിക്കുന്ന പുള്ളിപ്പുലിയേയുമാണ് കണ്ടത്. 

ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശുചിമുറിക്ക് വെളിയില്‍ കൂട് സ്ഥാപിക്കുകയായിരുന്നു. ഇതോടെ ശുചിമുറിയിലേക്കുള്ള എല്ലാ വഴികളും അടച്ച ശേഷം ആസ്ബസ്റ്റോസ് ഷീറ്റുകൊണ്ട് ഒരു ചെറിയ ദ്വാരം ഉണ്ടാക്കി പുലിയെ പ്രകോപിപ്പിച്ച് പുറത്ത് ചാടിക്കുകയായിരുന്നു. പുറത്ത് സ്ഥാപിച്ച കൂട്ടിലേക്കാണ് പുള്ളിപ്പുലി ചാടിക്കയറിയത്. പുലിയെ പിന്നീട് കാട്ടിലേക്ക് തുറന്നുവിട്ടു. ഇതിന് പിന്നാലെ ശുചിമുറിയുടെ വാതില്‍ തുറന്നതോടെ നായ പുറത്ത് വരുകയായിരുന്നു. 

 

ചിത്രത്തിന് കടപ്പാട് ദി ഹിന്ദു

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന