
ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ഡിജിറ്റൽ ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറ'ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഇന്ത്യയിൽ നൂറിലധികം ഭാഷകളുണ്ട്, 80,000-ഓളം രജിസ്ട്രേഡ് ദിനപത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റലൈറ്റ് ടിവി ചാനലുകളുമുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഈ കാലത്ത് ഇന്ത്യയിൽ 500 മില്യണിലേറെ യൂട്യൂബ് ഉപഭോക്താക്കളാണുള്ളത്. 500 മില്യണിലേറെ ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുമുണ്ട്. സ്വതന്ത്ര മാധ്യമങ്ങളുടെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ വിവിധ പ്രശ്നങ്ങളിൽ തുറന്ന സംവാദങ്ങൾ നടക്കുന്നു. വ്യത്യസ്ത വീക്ഷണങ്ങളോടെ ആളുകൾ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. അടുത്തിടെ രാജ്യത്ത് ഡിജിറ്റൽ ശക്തി പ്രധാന പങ്കുവഹിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ലോകം ഒരു സംഘർഷത്തിൽനിന്ന് പുറത്തു വരുമ്പോൾ അടുത്തത് തുടങ്ങുന്നു. ഊർജ്ജ രംഗത്തടക്കം ഇത് വൻ പ്രതിസന്ധിയാകുന്നു. ഇന്ത്യ ലോകത്തിനൊപ്പം വളരുകയാണ്. പക്ഷേ, ആർക്കും ക്ഷതം ഏൽപ്പിക്കാതെയാണ് ഇന്ത്യയുടെ വളർച്ച. ഇന്ത്യ ലോകത്ത് സ്ഥിരത ഉറപ്പാക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam