
ദില്ലി: ഈ വർഷത്തെ അവസാന മൻ കീ ബാത്തിൽ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ൽ ഒരുപാട് നേട്ടങ്ങൾ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സുരക്ഷയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് ലോകം കണ്ടത് ഓപ്പറേഷൻ സിന്ദൂറിലൂടെയായിരുന്നു. വന്ദേമാതരത്തിന്റെ 150ആം വാർഷികത്തെക്കുറിച്ചും, വനിത ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെക്കുറിച്ചും മോദി മൻകി ബാത്തിൽ പറഞ്ഞു. രാജ്യത്തെ ഭാഷകൾ വരും തലമുറയെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓർമിപ്പിച്ചു. തമിഴ് ഭാഷയുടെ മഹത്വത്തെ കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി കാശി തമിഴ് സംഗമത്തെ വാനോളം പുകഴ്ത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തെക്കുറിച്ചും മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2026 പ്രതീക്ഷകളുടെ വർഷം ആണെന്നും രാജ്യം കൂടുതൽ ഊർജ്ജത്തോടെ മുന്നേറുമെന്നും മോദി മുൻ കീ ബാത്തിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam