ഐഐടി 2020 ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും

By Web TeamFirst Published Dec 4, 2020, 8:56 PM IST
Highlights

ആഗോള സാമ്പത്തിക രംഗം, സാങ്കേതികത, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഉച്ചകോടി നടക്കുന്നത്.
 

ദില്ലി: ഐഐടി 2020 ആഗോള ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ദ ഫ്യൂചര്‍ ഈസ് നൗ എന്ന തലക്കെട്ടിലാണ് ഉച്ചകോടി. ഐഐടി പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ പാന്‍ഐഐടി യുഎസ്എയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി 9.30നാണ് പ്രധാനമന്ത്രി ഉച്ചകോടിയെ അഭിസംബോധന ചെയ്യുക. ആഗോള സാമ്പത്തിക രംഗം, സാങ്കേതികത, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഉച്ചകോടി നടക്കുന്നത്. 20 വര്‍ഷം മുമ്പാണ് പാന്‍ഐഐടി യുഎസ്എ എന്ന സംഘടന പ്രവര്‍ത്തനം തുടങ്ങുന്നത്. 2003 മുതല്‍ വിവിധ മേഖലകളിലെ വിദഗ്ധരെ സംസാരിക്കാനായി ക്ഷണിക്കാറുണ്ട്.
 

click me!