
ദില്ലി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി (Mahatma Gandhi) യുടെ 52ആം ജന്മവാർഷികത്തിൽ ബാപ്പുവിനെ സ്മരിച്ച് പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദി (Narendra Moi). ഗാന്ധിജയന്തി (Gandhi Jayanti) ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് (Tweet) ചെയ്തു.
മോദിയുടെ ട്വീറ്റ് ഇങ്ങന: ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നു.
മഹാത്മാ ഗാന്ധിയുടെ 152ആം ജന്മവാർഷികത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ ഇന്ന് പുഷ്‌പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വ മത പ്രാർത്ഥനയും നടക്കും.
2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam