ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല

Web Desk   | Asianet News
Published : Feb 05, 2022, 09:29 PM IST
ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല

Synopsis

പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കാനും ചന്ദ്രശേഖര്‍ റാവു എത്തിയില്ല. രാഷ്ട്രീയ കാരണങ്ങളിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.  

ഹൈദരാബാദ്: ഹൈദരാബാദിലെ (Hyderabad)  സമത്വ പ്രതിമ (Statue of Equality) പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കാനും ചന്ദ്രശേഖര്‍ റാവു എത്തിയില്ല. രാഷ്ട്രീയ കാരണങ്ങളിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.

പതിനൊന്നാം നൂറ്റാണ്ടിലെ  ഭക്ത സന്യാസിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ രാമാനുജാചാര്യരുടേതാണ് പ്രതിമ. പഞ്ചലോഹങ്ങളില്‍ 216 അടി ഉയരത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  ഇരിക്കുന്ന സ്ഥിതിയിലുള്ള ലോകത്തെ രണ്ടാമത്തെ വലിയ പ്രതിമയാണിത്.  54 അടി ഉയരമുള്ള  ഭദ്രവേദി എന്ന പേരിലുള്ള  കെട്ടിടസമുച്ചയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 40 ഏക്കർ വിശാലമായ സമുച്ചയത്തിൽ ഡിജിറ്റൽ ലൈബ്രറിയും തയ്യാറായിട്ടുണ്ട്.  രാമാനുജാചാര്യരുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പ്രതിമാ അനാച്ഛാദനം.  120 കിലോഗ്രാം സ്വർണത്തിൽ തീർത്ത രാമാനുജാചാര്യരുടെ വിഗ്രഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ്  ഈ മാസം 13ന് അനാവരണം ചെയ്യും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി
കുഴിച്ച് കുഴിച്ച് ചെന്നപ്പോൾ അതാ മണ്ണിനടിയിൽ തിളങ്ങുന്നു, വെറും 20 ദിവസത്തിൽ വന്ന മഹാഭാഗ്യം; യുവാക്കളുടെ ജീവിതം തന്നെ മാറ്റി