'അദ്ദേഹത്തിന്‍റെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നു'; അരുണ്‍ ഷൂരിയെ സന്ദര്‍ശിച്ച് മോദി

Published : Dec 08, 2019, 09:54 PM IST
'അദ്ദേഹത്തിന്‍റെ സൗഖ്യത്തിനായി പ്രാര്‍ഥിക്കുന്നു'; അരുണ്‍ ഷൂരിയെ സന്ദര്‍ശിച്ച് മോദി

Synopsis

വീടിന് സമീപം കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പുണെ: ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുണെയിലെ റൂബി ഹാള്‍ ക്ലിനിക്കിലാണ് അരുണ്‍ ഷൂരി ചികിത്സയില്‍ കഴിയുന്നത്. വീടിന് സമീപം കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് അരുണ്‍ ഷൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയില്‍ അരുണ്‍ ഷൂരിയെ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ തിരക്കിയെന്നും അദ്ദേഹത്തിന്‍റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച അത്ഭുതം നിറഞ്ഞതാണെന്നും മോദി ട്വീറ്റ് ചെയ്തു. അരുണ്‍ ഷൂരിയുടെ നില മെച്ചപ്പെടുന്നുവെന്ന് ഡോക്ടര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വീഴ്ചയില്‍ തലക്കാണ് അരുണ്‍ ഷൂരിക്ക് പരിക്കേറ്റത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും
'ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ജെൻസിയാണെന്ന് പറയാൻ തുടങ്ങിയാൽ...'; വൈറൽ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള