'ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Published : May 03, 2022, 08:59 AM ISTUpdated : May 03, 2022, 09:28 AM IST
'ഐക്യവും സാഹോദര്യവും വര്‍ധിക്കട്ടെ'; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Synopsis

നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ സുവർണാവസരത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ദില്ലി: ചെറിയ പെരുന്നാളായ ഇന്ന് വിശ്വാസികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അ​ദ്ദേഹം പെരുന്നാൾ സന്ദേശമറിയിച്ചത്.  'ഈദുൽ ഫിത്തർ ആശംസകൾ. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ സുവർണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാൻ അനു​ഗ്രഹിക്കുമാറാകട്ടെ' - പ്രധാമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

വ്രത ശുദ്ധിയുടെ ചെറിയപെരുന്നാൾ; വിശ്വാസികള്‍ ആഘോഷത്തില്‍, ഈദ് സന്ദേശം പങ്കുവെച്ച് ആഘോഷം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ(cheriya perunnal). സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്‍റെ ആഹ്ളാദത്തിലാണ് വിശ്വാസ  സമൂഹം(devotees). കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്

ചെറിയപെരുന്നാള്‍ മൊഞ്ചാണ് നാടെങ്ങും. പുത്തന്‍ ഉടുപ്പണിഞ്ഞു. മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി,കൈത്താളമിട്ടുള്ള പാട്ടുകള്‍
വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം. ദൂരേ ദിക്കില്‍ നിന്ന് പ്രിയപ്പെട്ടവര്‍. ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍. ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം.

പെരുന്നാള്‍ ദിനത്തിലെ മറ്റൊരാകര്‍ഷണം പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്‍റെ പെരുന്നാള്‍ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷത. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നല്‍കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ