അതിർത്തിയിലെ സംഘർഷം: ഇന്ന് വീണ്ടും സൈനികതല ചര്‍ച്ച, പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗവും ഇന്ന്

Published : Jun 19, 2020, 06:25 AM ISTUpdated : Jun 24, 2020, 12:39 PM IST
അതിർത്തിയിലെ സംഘർഷം: ഇന്ന് വീണ്ടും സൈനികതല ചര്‍ച്ച, പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗവും ഇന്ന്

Synopsis

തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും.

ദില്ലി: അതിർത്തിയിലെ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനർജി, ശരദ് പവാർ, നിതീഷ് കുമാർ, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിൻ, ജഗൻമോഹൻ റെഡ്ഡി, ഡി.രാജ തുടങ്ങിയവർ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചർച്ച തുടരും.

പരിക്കേറ്റ സൈനികരുടെ നില തൃപ്‍തികരമെന്ന് കരസേന

അതേ സമയം ഇന്ത്യ-ചൈന സേനാതല ചർച്ച ഇന്ന് വീണ്ടും നടക്കും. ഇന്നലത്തെ ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടര്‍ന്നാണ് ഇന്ന് മേജർ ജനറൽമാർ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അതിനിടെ 
പത്ത് ഇന്ത്യൻ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മർദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാർത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതോടൊപ്പം ചൈന അതിർത്തിയിൽ ബുൾഡോസറുകൾ എത്തിച്ച് നിർമ്മാണപ്രവർത്തനം തുടരുന്നു എന്ന റിപ്പോർട്ടുകളുമുണ്ട്. 

'ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ കാണാതായിട്ടില്ല'; വിശദീകരണവുമായി കരസേന

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം