
ന്യൂഡൽഹി: ഭീകരവാദവും വിഘടനവാദവും സമാധാനത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സ്ഥിരതയെയും ശാന്തിയെയും ഇത് ബാധിക്കുന്നുവെന്നും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ഇക്കാര്യവും ചർച്ചയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യേഷ്യൻ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ഇറക്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലുദിവസത്തെ മധ്യേഷ്യൻ സന്ദർശനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 29,30 തീയതികളിൽ ഉസ്ബെകിസ്ഥാനിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാവും നടക്കുക. ഇതിനുപിന്നാലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി അദ്ദേഹം കിർഗിസ്ഥാനിലേക്ക് തിരിക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് എത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam