'ഐതിഹാസിക ബജറ്റ്', നിർമ്മല സീതാരാമനെ പുകഴ്ത്തി നരേന്ദ്രമോദി; 'വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ബജറ്റ്'

Published : Feb 01, 2026, 02:20 PM IST
Narendra Modi

Synopsis

ബജറ്റ് അവതരണത്തിന് പിന്നാലെ നിർമ്മല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു.

ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് 'ഐതിഹാസിക ബജറ്റ്' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്. വലിയ അവസരങ്ങൾ ബജറ്റ് തുറക്കുന്നു. സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾക്ക് വലിയ തോതില്‍ ചെലവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

`കേരളത്തിന് ആമയും തേങ്ങയും', കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ബജറ്റ് നിരാശാജനകമെന്ന് ജോൺ ബ്രിട്ടാസ്
കേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ്; എയിംസ് അടക്കം പ്രഖ്യാപനമില്ല, അതിവേഗ റെയില്‍ പദ്ധതിയിലും നിരാശ, ബജറ്റ് അവതരണം പൂർത്തിയായി