പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

By Web TeamFirst Published Oct 22, 2021, 9:28 AM IST
Highlights

ഏത് വിഷയത്തിലാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുന്നതെന്നതിൽ വ്യക്തതയില്ലെങ്കിലും വാക്സീനേഷനിൽ രാജ്യത്തിന്റെ പുതിയ നേട്ടമാകും പ്രധാന വിഷയമെന്നാണ് വിലയിരുത്തൽ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി (pm narendra modi ) ഇന്ന് രാജ്യത്തെ  (India) അഭിസംബോധന ചെയ്യും. രാവിലെ പത്ത് മണിക്കാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുക. ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏത് വിഷയത്തിലാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുന്നതെന്നതിൽ വ്യക്തതയില്ലെങ്കിലും വാക്സീനേഷനിൽ രാജ്യത്തിന്റെ പുതിയ നേട്ടമാകും പ്രധാന വിഷയമെന്നാണ് വിലയിരുത്തൽ.

PM will address the nation at 10 AM today.

— PMO India (@PMOIndia)

 

വാക്സിനേഷനില്‍ പുതുചരിത്രം; രാജ്യം 100 കോടി ഡോസ് വാക്സീന്‍റെ നിറവില്‍, മോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി

ചരിത്ര നേട്ടം കുറിച്ച് രാജ്യത്ത് വാക്സീനേഷന്‍ നൂറ് കോടി പിന്നിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനുവരി 16 ന് തുടങ്ങിയ വാക്സീനേഷന്‍ യജ്ഞം 279 ദിവസം കൊണ്ടാണ് ഇന്ത്യ നൂറ് കോടി ക്ലബിലെത്തിയത്. ഇതോടെ ചൈനക്ക് പിന്നാലെ  വാക്സീനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. നേട്ടത്തില്‍ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സീന്‍ നിര്‍മ്മാതാക്കളെയും പ്രധാനമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. ചരിത്രം നേട്ടം കുറിച്ചതിന് പിന്നാലെ  പ്രധാനമന്ത്രി ദില്ലി ആര്‍എംഎല്‍ ആശുപത്രിയിൽ നേരിട്ടെത്തി ആരോഗ്യപ്രവർത്തകരുമായി സംവദിച്ചു. 

നൂറ് കോടി ഡോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് ഇന്ത്യ

click me!