Asianet News MalayalamAsianet News Malayalam

വാക്സിനേഷനില്‍ പുതുചരിത്രം; രാജ്യം 100 കോടി ഡോസ് വാക്സീന്‍റെ നിറവില്‍, മോദി ആര്‍എംഎല്‍ ആശുപത്രിയിലെത്തി

ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. 

india make a record on vaccination hundred crore vaccination within more than two hundred days
Author
Delhi, First Published Oct 21, 2021, 10:10 AM IST

ദില്ലി: ചരിത്ര നേട്ടമായി രാജ്യത്ത് വാക്സിനേഷന്‍ ( Covid vaccination ) നൂറ് കോടി പിന്നിട്ടു. രാവിലെ ഒന്‍പേത മുക്കാലോടയാണ് ചരിത്ര നേട്ടത്തിലേക്ക് രാജ്യം (India) കാല്‍ വച്ചത്. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം 100 കോടി പിന്നിട്ടത് ഒന്‍പത് മാസത്തിനുള്ളില്‍. ഇതോടെ ചൈനക്ക് പിന്നാലെ  വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്നലെ 99.7 കോടി പിന്നിട്ട വാക്സിനേഷന്‍ സെക്കന്‍റില്‍ 700 ഡോസ് എന്ന വിധം നല്‍കിയാണ് നൂറ് കോടി കടത്തിയത്. അതിനാല്‍ നൂറ് കോടി തികഞ്ഞപ്പോള്‍ വാക്സീന്‍  സ്വീകരിച്ചത് ആരാണെന്നറിയുക  ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

75 ശതമാനം പേര്‍ ഒരു ഡോസും 31 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞു. നേട്ടം ആഘോഷിക്കാന്‍ പ്രധാനമന്ത്രി ദില്ലി ആര്‍എംഎല്‍ ആശുപത്രിയിലെത്തി. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച മോദി ശാസ്ത്രത്തിനും വാക്സീന്‍ നിര്‍മ്മാതാക്കള്‍ക്കും നന്ദി പറഞ്ഞു. വാക്സിനേഷന്‍ ദൗത്യത്തില്‍ പങ്കാളികളായ ആര്‍എംഎല്‍ ആശുപത്രിയിലെ മലയാളി ആരോഗ്യ പ്രവര്‍ത്തകരും ചരിത്ര നേട്ടത്തില്‍ സന്തോഷം അറിയിച്ചു.

വാക്സിനേഷനിൽ നൂറ് കോടി, ചരിത്ര നേട്ടത്തിനരികെ രാജ്യം, ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

കഴിഞ്ഞ ജനുവരി 16 ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും വാക്സീന്‍ നല്‍കിയാണ് രാജ്യം ദൗത്യത്തിന് തുടക്കമിട്ടത്. മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളില്‍ ആരോഗ്യ പ്രശ്നങ്ങളുളളവര്‍ക്കും വാക്സീന്‍ നല്‍കി തുടങ്ങി. ഏപ്രില്‍ ഒന്നുമതല്‍ 45 വയസിന് മുകളിലുള്ളവരും മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവരും വാക്സീനെടുത്ത് തുടങ്ങി. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ വിഴുങ്ങിയപ്പോള്‍ രൂക്ഷമായ വാക്സീന്‍ പ്രതിസന്ധി രാജ്യം നേരിട്ടു. 

രാജ്യത്ത് കൊവിഡ് കണക്ക് 15000 ത്തിന് താഴെ; പ്രതിരോധശേഷി കുറഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം: ഡബ്ല്യുഎച്ച്ഒ

രണ്ടാം തരംഗത്തെ തിരിച്ചറിയാന്‍ വൈകിയ സര്‍ക്കാര്‍ വാക്സീന്‍ കയറ്റുമതി ചെയ്ത തീരുമാനത്തിലും വലിയ പഴി കേട്ടു. വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതും രാഷ്ട്രീയ വിവാദമായി. ഉത്പാദനം കൂട്ടിയും ഇറക്കുമതി ചെയ്തും പ്രതിസന്ധിയ സര്‍ക്കാര്‍ മറികടന്നു.  പ്രധാനമന്ത്രിയുടെ എഴുപത്തിയൊന്നാം പിറന്നാളിന് രണ്ടര കോടി ഡോസ് വാക്സീന്‍ നല്‍കി റെക്കോര്‍ഡിട്ടു. വാക്സിനേഷന്‍ നൂറ് കോടി പിന്നിടുമ്പോള്‍  കുട്ടികള്‍ക്ക് എപ്പോള്‍ മുതല്‍ വാക്സീന്‍ നല്‍കി തുടങ്ങുമെന്നും ബൂസ്റ്റര്‍ ഡോസ്  വേണ്ടി വരുമോയെന്നുമുള്ള ചോദ്യങ്ങളില്‍ ആരോഗ്യമന്ത്രാലയം മൗനം തുടരുകയാണ്.
 

കൊവിഡ് വാക്‌സിനേഷന്‍: ആദ്യ ഡോസ് രണ്ടര കോടിയും കടന്ന് മുന്നോട്ട്

 

Follow Us:
Download App:
  • android
  • ios