ഈസ്റ്റ‍ർ ദിനത്തില്‍ ക്രൈസ്തവ ദേവാലയ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 

Published : Apr 08, 2023, 11:25 PM IST
ഈസ്റ്റ‍ർ ദിനത്തില്‍ ക്രൈസ്തവ ദേവാലയ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 

Synopsis

കഴിഞ്ഞ വർഷം ക്രിസ്മസിന്  മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു. 

ദില്ലി : ഈസ്റ്റ‍ർ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി നാളെ വൈകിട്ട് സന്ദർശനം നടത്തുക. പുരോഹിതരുമായും വിശ്വസികളുമായും പ്രധാനമന്ത്രി സംവദിക്കും. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിനത്തിലെ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ക്രിസ്മസിന്  മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു. 

അതേ സമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഈസ്റ്റർ തലേന്ന്  താമരശേരി ബിഷപ്പിനെ സന്ദർശിച്ചു. സഭ ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കുന്നുണ്ടെന്നും കാർഷികവിഷയങ്ങൾ ചർച്ചയായെന്നും  സുരേന്ദ്രൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും സുരേന്ദ്രൻ വിശദീകരിച്ചു. 


 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന