പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; നാല് ദിവസത്തെ സന്ദർശനം, കൊവിഡും അഫ്​ഗാൻ വിഷയവും ചർച്ച ചെയ്യും

Web Desk   | Asianet News
Published : Sep 22, 2021, 08:51 AM ISTUpdated : Sep 22, 2021, 09:44 AM IST
പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; നാല് ദിവസത്തെ സന്ദർശനം, കൊവിഡും അഫ്​ഗാൻ വിഷയവും ചർച്ച ചെയ്യും

Synopsis

കൊവിഡ് നേരിടാൻ ജോ ബൈഡൻ വിളിച്ച സമ്മേളനത്തിൽ മോദി പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിൽ അഫ്ഗാൻ വിഷയവും ചർച്ചയാകും എന്ന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.  

ദില്ലി: നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. കൊവിഡ് നേരിടാൻ ജോ ബൈഡൻ വിളിച്ച സമ്മേളനത്തിൽ മോദി പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിൽ അഫ്ഗാൻ വിഷയവും ചർച്ചയാകും എന്ന വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സെപ്റ്റംബർ 24ന് ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും. 25ന് ന്യൂയോർക്കിൽ വെച്ചു നടക്കുന്ന യുഎൻ പൊതുസഭയെയും അദ്ദേഹം അഭിസംബോധന ചെയ്യും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്