Narendra Modi : പെരുമാറ്റച്ചട്ടം, 5 സംസ്ഥാനങ്ങളിലെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

Published : Jan 09, 2022, 09:17 PM ISTUpdated : Jan 09, 2022, 09:31 PM IST
Narendra Modi : പെരുമാറ്റച്ചട്ടം, 5 സംസ്ഥാനങ്ങളിലെ വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും

Synopsis

വാക്‌സീൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്ര മോദിയുടെ ഫോട്ടോ ഒഴിവാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിൻ ആപ്പ് പ്ലാറ്റ്‌ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. 

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സീനേഷൻ സർട്ടിഫിക്കറ്റിൽ (Covid vaccination certificates) നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കും.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടി. വാക്‌സീൻ സർട്ടിഫിക്കറ്റിൽ നിന്ന് നരേന്ദ്രമോദിയുടെ ഫോട്ടോ ഒഴിവാക്കുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിൻ ആപ്പ് പ്ലാറ്റ്‌ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇന്നലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഈ സാഹചര്യത്തിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കുന്നത്. 

ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കും. . മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായി നടത്തും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്താണ് ആദ്യ വോട്ടെടുപ്പ് ഫെബ്രുവരി പത്തിന് മതിയെന്ന് കമ്മീഷൻ തീരുമാനിച്ചത്. 403 അംഗ യുപി നിയമസഭയിലേക്ക് ആദ്യ വിജ്ഞാപനം ഈ മാസം പതിനാലിന് പുറത്തിറിക്കും. യുപിയിൽ രണ്ടാംഘട്ടം ഫെബ്രുവരി പതിനാലിനാണ്. മൂന്നാം ഘട്ടം ഫെബ്രുവരി ഇരുപതിനും, നാലാം ഘട്ടം അടുത്തമാസം 23 നും അഞ്ചാം ഘട്ടം 27 നും നടക്കും. ആറാം ഘട്ടം മാർച്ച് 3 നും ഏഴാം ഘട്ടം മാർച്ച് ഏഴിനുമാണ്. പഞ്ചാബിലെ 117 ഉം ഉത്താഖണ്ഡിലെ 70 ഉം ഗോവയിലെ 40 ഉം സീറ്റുകളിലേക്ക് ഫെബ്രുവരി പതിനാലിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മണിപ്പൂരിലെ വോട്ടെടുപ്പ് ഫെബ്രുവരി 27, മാർച്ച് മൂന്ന് തീയതികളിൽ രണ്ടു ഘട്ടമായി നടത്തും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാർ ഹാപ്പിയാകും! കേരളത്തിൽ 7 'അമൃത് ഭാരത്' സ്റ്റേഷൻ, രാജ്യത്താകെ 172 റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചെന്ന് റെയിൽവേ
ദില്ലിയിൽ ഐഎൻഎ ഫ്ലൈഓവറിന് സമീപം വൻ തീപിടുത്തം; അഗ്നിബാധ എൻഡിഎംസി ഗോഡൗണിൽ, അണയ്ക്കാൻ തീവ്രശ്രമം