ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജക്കെതിരെ ഗുരുതര ആരോപണങ്ങൾ, പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

Published : Jul 11, 2024, 12:37 PM IST
ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജക്കെതിരെ ഗുരുതര ആരോപണങ്ങൾ, പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി

Synopsis

ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോ​ഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. 

മുംബൈ : മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോ​ഗസ്ഥയ്ക്കെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോ‌ർട്ട് തേടിയത്.

ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോ​ഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയിൽ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പുറമേ സർവീസിൽ ചേരും മുൻപ് തന്നെ പ്രത്യേക സൗകര്യങ്ങൾ ആവശ്യപ്പെട്ടെന്നും, സ്വകാര്യ ആഡംബര കാറിൽ സർക്കാർ മുദ്രയുപം ബീക്കൺ ലൈറ്റും ഘടിപ്പിച്ചെന്നുമടക്കം പരാതികൾ പൂജക്കെതിരെ ഉയർന്നിട്ടുണ്ട്.

സിവിൽ സർവീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് പ്രധാന ആരോപണം. സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായില്ല. 2022 ഏപ്രിലിൽ ദില്ലി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവർ ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായില്ല. യുപിഎസ്‍സി പരീക്ഷയിൽ 841-ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്. അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. 

സിപിഎമ്മിന്റെ ആരോപണം തളളി, യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്; കളളക്കേസെന്ന് പരാതി
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി