സംയുക്ത പരിശോധനയാണ് നടത്തിയത്. സിപിഎം ആരോപണമുന്നയിച്ച അസീസ് എന്ന ഉദ്യോഗസ്ഥനും സംഘത്തിൽ ഉണ്ടായിരുന്നു.

തിരുവനന്തപുരം: കഞ്ചാവ് കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന സിപിഎം ആരോപണം തള്ളി എക്സൈസ്. 
സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് സ്ഥിരീകരിച്ചു.

കുതിച്ചുയർന്ന മത്സ്യ വില കുറഞ്ഞുതുടങ്ങി, മത്തിക്ക് 240, ഉപഭോക്താക്കള്‍ക്ക് ആശ്വാസം

സംയുക്ത പരിശോധനയാണ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സിപിഎം ആരോപണമുന്നയിച്ച അസീസ് എന്ന ഉദ്യോഗസ്ഥനും സംഘത്തിൽ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇൻസ്പെക്ടറാണെന്നും ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്സൈസ് വിഭാഗം റിപ്പോർട്ട് നൽകി.

യുവമോർച്ച ബന്ധമുള്ള ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി യദുകൃഷ്ണനെതിരെ കള്ളക്കേസ് എടുത്തെന്നായിരുന്നു സിപിഎം ആരോപണം. ഇത് തളളുന്നതാണ് എക്സൈസ് റിപ്പോർട്ട്.

അതേ സമയം, തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് യദു കൃഷ്ണൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഉൾപ്പടെ പരാതി നൽകി. തന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നാണ് യദു കൃഷ്ണൻ പറയുന്നത്.

കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

YouTube video player