
ദില്ലി: മഹാത്മാഗാന്ധിയുടെ (Mahatma Gnadhi) ചരമദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. രക്തസാക്ഷി ദിനത്തിൽ, രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാർക്കും പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. "ബാപ്പുവിന്റെ പുണ്യ ദിവസം അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ആശയങ്ങൾ കൂടുതൽ ജനകീയമാക്കാൻ നാം കൂട്ടായി പരിശ്രമിക്കണം ." - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ന്, രക്തസാക്ഷി ദിനത്തിൽ, നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാർക്കും ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എന്നും ഓർമ്മിക്കപ്പെടും - എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.