
ദില്ലി: ഓപ്പറേഷൻ സിന്ദൂറിനെയും കേന്ദ്രസർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പുകഴ്ത്തി പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത്. ഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാരിലും അഭിമാനം നിറച്ചുവെന്നും ദീപാവലി ദിനങ്ങളിൽ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിലും ദീപം തെളിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഇനം നായ്ക്കൾ സുരക്ഷാസേനയുടെ ഭാഗമാകുന്നതും രാജ്യത്തെ ശുചിത്വ പരിപാടികളുടെ പുരോഗതിയും പ്രധാനമന്ത്രി മൻ കിബാത്തിൽ ഉയർത്തിക്കാട്ടി. സംസ്കൃത ഭാഷയുടെ മഹത്വത്തെക്കുറിച്ചും, സംസ്കൃത ഭാഷ യുവാക്കൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി. മുൻപ് മൻ കീ ബാത്തിൽ പറഞ്ഞ ആശയങ്ങളോട് ജനങ്ങൾ കാര്യമായി പ്രതികരിച്ചെന്നും കൂടുതൽ ആശയങ്ങൾ ഇത്തരത്തിൽ വരണമെന്നും മോദി പരിപാടിയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam