പിഎം ശ്രീ പദ്ധതി: പിണറായി വഴങ്ങുമ്പോൾ നിയമപോരാട്ടത്തിന് സ്റ്റാലിൻ, ഫണ്ട് തടയുന്നതിനെതിരെ സുപ്രീം കോടതിയിലേക്ക്

Published : Apr 13, 2025, 08:45 AM ISTUpdated : Apr 13, 2025, 12:09 PM IST
പിഎം ശ്രീ പദ്ധതി: പിണറായി വഴങ്ങുമ്പോൾ നിയമപോരാട്ടത്തിന് സ്റ്റാലിൻ, ഫണ്ട് തടയുന്നതിനെതിരെ സുപ്രീം കോടതിയിലേക്ക്

Synopsis

 സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന പരലമെന്‍ററി സമിതി റിപ്പോർട്ടും തമിഴ്നാട് ഉന്നയിക്കും  

ചെന്നൈ: വിമർശനങ്ങൾ വിഴുങ്ങി പിഎംശ്രീ പദ്ധതിയിൽ കേന്ദ്രത്തിന് കൈകൊടുക്കാൻ പിണറായി സർക്കാർ ഒരുങ്ങുമ്പോൾ , തമിഴ്നാടിന് അർഹമായ അവകാശത്തിനായി കോടതി  കയറാൻ എം.കെ.സ്റ്റാലിൻ ; സമഗ്ര ശിക്ഷാ പദ്ധതിയിൽ 2152 കോടി രൂപയുടെ കേന്ദ്ര വിഹിതം തടഞ്ഞുവയ്ക്കുന്ന നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ആണ് നീക്കം. ത്രിഭാഷാ പദ്ധതി അടങ്ങുന്ന ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കുകയും പിഎംശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കുകയും ചെയ്ചാൽ മാത്രം തുക അനുവദിക്കാമെന്ന കേന്ദ്ര നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് തമിഴ്നാട് വാദിക്കും. തമിഴ്നാട് , കേരളം ,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രവിഹിതം ഉടൻ കൈമാറണമെന്ന് നിർദേശിക്കുന്ന റിപ്പോർട്ട്  ദിഗ്വിജയ് സിംഗ് അധ്യക്ഷനായ പാർലമെന്‍ററി സ്റ്റാൻഡിംഗ്കമ്മിറ്റി കഴിഞ്ഞമാസം നൽകിയിരുന്നു .ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടാനാണ്
തമിഴ്നാട് നീക്കം .

ബില്ലുകൾ തടഞ്ഞുവയ്കുന്ന ഗവർണർക്കെതിരായ ചരിത്രവിധിയും അവകാശപ്പോരാട്ടത്തിൽ തമിഴ്നാടിന് ആത്മവിശ്വാസമാകും,.കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള 1186 കോടി രൂപ എന്തിന് വെറുതെ കളയണമെന്ന ന്യായവുമായി പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാൻ സിപിഐക്കുമേൽ  കേരളത്തിലെ സിപിഎം സമ്മർദ്ദം ചെലുത്തമ്പോഴാണ് സ്റ്റാലിന്‍റെ  പോരാട്ടം . പതിനായിരം
കോടി തരാമെന്ന് പറഞ്ഞാലും  ആത്മാഭിമാനം കൈവിടില്ലെന്ന് നിയമസഭയിൽ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.കോടതിയെ സമീപിച്ചാൽ ഫണ്ട് വിതരണം വീണ്ടും വൈകിയേക്കുമെന്ന  അഭിപ്രായം ഡിഎംകെയിൽ ഒരു വിഭാഗത്തിനുണ്ട് .  എന്നാൽ ബിജെപിയുമായി എഐഎഡിഎംകെ കൈ കോർക്കുകയും , സംസ്ഥാനത്തിന്‍റെ  അവകാശം പൊരുതി നേടുമെന്ന് ഇപിഎസ്
പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ക്രെഡിറ്റ് നഷ്ടമാകാതിരിക്കാൻ കൂടി ,സ്റ്റാലിൻ റിസ്ക് എടുക്കുമെന്നാണ് സൂചന

 

 

 

പൊതുവിദ്യാഭ്യാസ മേഖലയിൽ കുടിശ്ശികയടക്കം കേന്ദ്രം കേരളത്തിന് നൽകേണ്ടത് 1186.84 കോടി; മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും