
ബോംബെ: പോക്സോ കേസിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനല്ല പോക്സോ നിയമമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ കേസ് ദുരുപയോഗം ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താൻ പോക്സോ നിയമം ദുരുപയോഗം ചെയ്യരുതെന്നും ലൈംഗികാതിക്രമം തടയാനുള്ള വകുപ്പാണ് പോക്സോയെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു. പോക്സോ കേസില്‍ 23കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെൺകുട്ടി കോടതിയില്‍ മൊഴി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതിയുടെ നടപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam