ഉന്നാവ്; എംഎൽഎ കുൽദീപ് സെൻഗറിനെതിരെ പോക്സോ ചുമത്തി ദില്ലി കോടതി

Published : Aug 09, 2019, 04:09 PM ISTUpdated : Aug 09, 2019, 04:15 PM IST
ഉന്നാവ്; എംഎൽഎ കുൽദീപ് സെൻഗറിനെതിരെ പോക്സോ ചുമത്തി ദില്ലി കോടതി

Synopsis

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമാണ് സെന്‍ഗറിനെതിരെ കുറ്റം ചുമത്തിയത്.

ദില്ലി: ഉന്നാവ് പീഡനക്കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗര്‍ എംഎല്‍എക്കെതിരെ പീഡനക്കുറ്റം ചുമത്തി ദില്ലി തീസ് ഹസാരി കോടതി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമാണ് സെന്‍ഗറിനെതിരെ കുറ്റം ചുമത്തിയത്.

ബിജെപിയില്‍ നിന്നും പുറത്തായ സെന്‍ഗറിനെതിരെ പോക്സോയ്ക്ക് പുറമെ ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ 120ബി), തട്ടിക്കൊണ്ടുപോകൽ (സെക്ഷൻ 363), വിവാഹത്തിനു നിർബന്ധിക്കൽ (സെക്ഷൻ 366), പീഡനം (സെക്ഷൻ 376) എന്നീ കേസുകളുമുണ്ട്. ഉന്നാവ് കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ധർമേശ് ശർമ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. കേസില്‍ സെൻഗറിന്‍റെ കൂട്ടാളി ശശി സിങ്ങിനെതിരെയുള്ള കേസും കോടതി ശരിവച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി