
വിശാഖപട്ടണം: വിശാഖപട്ടണം വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം. ഫാക്ടറിയിലെ ജോലിക്കാരായ രണ്ടുപേരാണ് മരിച്ചത്.നാലുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സെയിനര്‍ ലൈഫ് സയന്‍സ് കമ്പനിയിലാണ് അപകടം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് വാതകം ചോർന്നത്. കമ്പനി ഉടന്‍ അടച്ച് പൂട്ടി.
വിഷ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam