'പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകും,ഓപ്പറേഷൻ സിന്ദൂറിലൂടെ വലിയ തിരിച്ചടി നല്‍കി':രാജ്നാഥ് സിം ഗ്

Published : May 29, 2025, 01:26 PM ISTUpdated : May 29, 2025, 01:29 PM IST
'പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകും,ഓപ്പറേഷൻ സിന്ദൂറിലൂടെ വലിയ തിരിച്ചടി നല്‍കി':രാജ്നാഥ് സിം ഗ്

Synopsis

.കടുത്ത ആക്രമണം പാക്കിസ്ഥാന് നേരെ വീണ്ടും  നടത്താമായിരുന്നു.പക്ഷേ ഇന്ത്യ സംയമനം പാലിച്ചു

ദില്ലി:പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.ഓപ്പറേഷൻ സിന്ദൂരിലൂടെ വലിയ തിരിച്ചടി പാക്കിസ്ഥാന് നൽകി.കടുത്ത ആക്രമണം പാക്കിസ്ഥാന് നേരെ വീണ്ടും  നടത്താമായിരുന്നു.പക്ഷേ ഇന്ത്യ സംയമനം പാലിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഭീകരവാദികൾ പഹൽഗാമിൽ നടത്തിയത് മാനവികതയ്ക്കും ഇന്ത്യയുടെ ഐക്യത്തിനും എതിരായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ ഒറ്റക്കെട്ടായി അതിന് മറുപടി നൽകിയെന്നും മോദി പറഞ്ഞു. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50 ആം വാർഷിക പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോശം കാലാവസ്ഥയെ തുടർന്ന് സിക്കിമിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര മാറ്റി വെച്ചിരുന്നു. മുൻ നിശ്ചയിച്ച പോലെ പശ്ചിമബംഗാളിലും ബീഹാറിലും ഇന്ന് പ്രധാനമന്ത്രി പരിപാടികളിൽ പങ്കെടുക്കും. ബീഹാറിലെ പറ്റ്ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനലും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നാളെ ഉത്തർ പ്രദേശും പ്രധാനമന്ത്രി സന്ദർശിക്കുന്നണ്ട്.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ