
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പുർ വിശാൽഗഡ് കോട്ടയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയുണ്ടായ സംഘർഷത്തിൽ 21 പേർ അറസ്റ്റിൽ. അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ എം പി സംഭാജിരാജ ഛത്രപതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വിശാൽഗഡ് കോട്ടയിലേക്ക് നടന്ന മാർച്ചും അക്രമാസക്തമായിരുന്നു. ആൾക്കൂട്ടം പരിസരത്തെ നിരവധി വീടുകളും കടകളും തകർത്തിരുന്നു. മുസ്ലിം പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായി. സംഘർഷത്തിന്‍റെ ഉത്തരവാദിത്വം ഷിൻഡെ സർക്കാറിന് ആണെന്ന് ഉദ്ധവ് വിഭാഗവും അസദുദീൻ ഒവൈസിയും ആരോപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam