
ദില്ലി: 22 കിലോമീറ്ററോളം നഗരത്തിൽ പിന്തുടർന്ന് പശുക്കടത്ത് സംഘത്തെ പിടികൂടിയതായി പൊലീസ്. ദില്ലിയിലെ ഗുരുഗ്രാമിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിന്തുടരുന്നതിനിടെ പ്രതികൾ സഞ്ചരിച്ച ലോറിയുടെ ടയർ പശുസംരക്ഷകർ വെടിയുതിർത്ത് പഞ്ചറാക്കി. ഓടുന്ന വാഹനത്തിൽ നിന്ന് മൃഗങ്ങൾ പുറത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. പശുക്കടത്തുകാരിൽ നിന്ന് തോക്കും തിരയും പിടികൂടിയെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ ഗുരുഗാവിലെ സൈബർ സിറ്റി പ്രദേശത്തായിരുന്നു സംഭവം. ദില്ലി അതിർത്തിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് പ്രവേശിക്കുമ്പോൾ പരിശോധനത്തിടെ സംഘം വാഹനം നിർത്താതെ അമിതവേഗതയിൽ ഓടിച്ചുപോയി. പിന്നാലെ പൊലീസും. ഇതിനിടെ പശു സംരക്ഷകരും വാഹനത്തിന്റെ പിന്നാലെ കൂടി. വാഹനത്തിന്റെ ടയറുകൾ പഞ്ചറാക്കിയിട്ടും പ്രതികൾ ലോറി നിർത്താതെ അമിത വേഗതയിൽ കുതിച്ചു. 22 കിലോമീറ്റർ പിന്തുടർന്നാണ് ഒടുവിൽ ഇവരെ പിടികൂടിയതെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam