പ്രണയത്തിലായിരുന്ന കല്യാണിയെ ഷാഫി കൊന്നത് പണത്തെ ചൊല്ലി, ഇറച്ചിക്കത്തികൊണ്ട് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; 35 കാരിയെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

Published : Sep 30, 2026, 08:18 AM IST
vijayawada kalyani murder

Synopsis

ഭർത്താവിൽ നിന്നും കുടുംബക്കാരിൽ നിന്നും പിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു കല്യാണി. ഇതിനിടെ മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലായി. ഷാഫിയുടെ സംരക്ഷണയിലായിരുന്നു പിന്നീട് കല്യാണി. ഇരുവരും തമ്മിൽ കല്യാണിയുടെ കുട്ടിയെക്കുറിച്ചും പണം സംബന്ധിച്ചുമുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

വിജയവാഡ: ആന്ധ്ര പ്രദേശിലെ എൻടിആർ ജില്ലയിലെ ഗുണ്ടൂരിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് കനാലിൽ തള്ളിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മംഗളഗിരി സ്വദേശിനിയായ കല്യാണിയെ (35 കൊലപ്പെടുത്തിയത് കാമുകനായിരുന്ന മുഹമ്മദ് ഷാഫി (35) ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇറച്ചിക്കച്ചവടക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഭർത്താവിൽ നിന്നും കുടുംബക്കാരിൽ നിന്നും പിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു കല്യാണി. ഇതിനിടെ മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലായി. ഷാഫിയുടെ സംരക്ഷണയിലായിരുന്നു പിന്നീട് കല്യാണി. ഇരുവരും തമ്മിൽ കല്യാണിയുടെ കുട്ടിയെക്കുറിച്ചും പണം സംബന്ധിച്ചുമുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സെപ്തംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷന്റെ കനാലിൽ നിന്നും ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

ഇബ്രാഹിംപട്ടണം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവ ദിവസം ഭാര്യയെയും കുട്ടികളെയും ഗുണ്ടൂരിലേക്ക് അയച്ച ശേഷം കല്യാണിയെ മുഹമ്മദ് ഷാഫി തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് കല്യാണിയുടെ കുട്ടിയെയും പണത്തേയും ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രകോപിതനായ ഷാഫി കത്തികൊണ്ട് കല്യാണിയെ ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൃതദേഹം തിരിച്ചറിയാതിരിക്കാനും ഒളിപ്പിക്കുന്നത് എളുപ്പമാക്കാനും ഷാഫി കല്യാണിയുടെ തലയും കാലുകളും മറ്റു ശരീരഭാഗങ്ങളും ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ട് മുറിച്ചുമാറ്റി ചാക്കിലാക്കി. ഇവ ഗോല്ലാപ്പുടി പ്രദേശത്തെ കനാലിൽ കൊണ്ടുപോയി തള്ളുകയായിരുന്നു.

ആന്ധ്രാപ്രദേശിലും സമീപ പ്രദേശങ്ങളിലും കാണാതായ സ്ത്രീകളെക്കുറിച്ചുള്ള കേസ് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കല്യാണിയുടേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പൊലീസ് സംഘം കനാലിൽ നടത്തിയ തെരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു കൈ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങൾ ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നതോടെ, യുവതിയുടെ സഹോദരൻ കയ്യിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും തിരിച്ചറിഞ്ഞ് മരിച്ചയാൾ കല്യാണി ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. സെപ്റ്റംബർ 17 ന് മുഹമ്മദ് ഷാഫിയുടെ ഭവാനിപുരത്തുള്ള വീട്ടിൽ വച്ചാണ് കല്യാണി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്ന് അസിസ്റ്റന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) എൻ.എസ്‌.വി.കെ ദുർഗ്ഗ റാവു പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കല്യാണിയുടെ ഫോൺ കോൾ വിവരങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവുമായി ബന്ധപ്പെട്ട് ഷാഫി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകം നടന്ന സാഹചര്യത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ
ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഏറ്റുമുട്ടൽ; ലഷ്കർ ഭീകരനെ കരസേന വധിച്ചു, മേഖലയിൽ തെരച്ചിൽ തുടരുന്നു