ആതീഖ് അഹമ്മദിന്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്ക് സുരക്ഷ കൂട്ടി പൊലീസ്; മക്കൾ ചൈൽഡ് കെയർ ഹോമിൽ

Published : Apr 16, 2023, 08:36 AM IST
 ആതീഖ് അഹമ്മദിന്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്ക് സുരക്ഷ കൂട്ടി പൊലീസ്; മക്കൾ ചൈൽഡ് കെയർ ഹോമിൽ

Synopsis

നിലവിൽ ചൈൽഡ് കെയർ ഹോമിലാണ് രണ്ടു പേരും ഉള്ളത്. ആതിഖിന്റെ മറ്റ് രണ്ട് മക്കൾ ജയിലിലാണ്. മൂന്നാമത്തെ മകൻ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. 

ലക്നൗ: വെടിവെപ്പിൽ കൊല്ലപ്പെട്ട ആതീഖിൻ്റെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കൾക്കുള്ള സുരക്ഷ കൂട്ടി. നിലവിൽ ചൈൽഡ് കെയർ ഹോമിലാണ് രണ്ടു പേരും ഉള്ളത്. ആതിഖിന്റെ മറ്റ് രണ്ട് മക്കൾ ജയിലിലാണ്. മൂന്നാമത്തെ മകൻ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. 

അതേസമയം, കൊല്ലപ്പെട്ട ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും പോസ്റ്റ്മോർട്ടം നടത്തുക അഞ്ചംഗ ഡോക്ടർമാരുടെ സംഘമാണ്. സ്വരൂപ് റാണി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തുക. ഇതിൻ്റ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുൺ മൗര്യ ഹമീർ പൂർ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ആതീഖ് അഹമ്മദും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെടുന്നത്. 

ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകം: മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവർ
 

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'