പൊലൂഷൻ സർട്ടിഫിക്കറ്റില്ല, ഇവി കാറിന് പിഴ, വിവാദമായതോടെ സിസ്റ്റത്തിലെ പിഴവെന്ന് വിശദീകരണം

Published : Apr 10, 2026, 04:44 PM IST
ev puc certificate

Synopsis

കാറിന്റെ വിൻഡ് ഷീൽഡിൽ ഷെയ്ഡിനായി നൽകിയ കളറിന്റെ പേരിലാണ് പൊലീസ് കാർ തടഞ്ഞത്. പിന്നാലെയാണ് ഇവി കാറിന് പുക പരിശോധിച്ച സർട്ടിഫിക്കറ്റില്ലെന്ന് എഎസ്ഐ പറയുന്നത്

ജയ്പൂർ: പുക പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഇവി കാർ ഉടമയ്ക്ക് പിഴയിട്ട് പൊലീസ്. ഇവി കാർ ഉടമ പിഴയുടെ പേരിൽ പൊലീസുകാരനുമായി തർക്കിക്കുന്ന വീഡിയോ ചർച്ചയാവുന്നു.രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലായിട്ടുള്ളത്. ടാറ്റ ടിയാഗോ ഇവി ഉടമയ്ക്ക് 1500 രൂപ പിഴയാണ് പൊലീസ് ചുമത്തിയത്. കാറിന്റെ വിൻഡ് ഷീൽഡിൽ ഷെയ്ഡിനായി നൽകിയ കളറിന്റെ പേരിലാണ് പൊലീസ് കാർ തടഞ്ഞത്. പിന്നാലെയാണ് ഇവി കാറിന് പുക പരിശോധിച്ച സർട്ടിഫിക്കറ്റില്ലെന്ന് എഎസ്ഐ പറയുന്നത്. ഇതോടെ വിൻഡോ ഷേഡിലെ നിറത്തിനുള്ള 200 രൂപയുടെ പിഴയോടൊപ്പം പുക സർട്ടിഫിക്കറ്റില്ലാത്തതിനും പിഴ ചുമത്തുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് പുക പരിശോധിച്ച സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പൊലീസുകാരനെ ധരിപ്പിക്കാൻ ശ്രമിക്കുന്ന ഉടമയുടെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങൾക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഉടമ വാദിച്ചെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.

 

 

സംഭവം വിവാദമായതോടെ രാജസ്ഥാൻ പൊലീസ് പ്രതികരണവുമായി രംഗത്തെത്തി. വിൻഡോ ഷെയ്ഡുകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഉദ്യോഗസ്ഥന് അബദ്ധം സംഭവിച്ചതാണെന്നും, തെറ്റായി രേഖപ്പെടുത്തിയ പിഴ സിസ്റ്റത്തിൽ നിന്ന് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പുകക്കുഴലുകൾ ഇല്ലാത്തതിനാൽ അവയ്ക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പെട്രോൾ, ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണം നിയന്ത്രിക്കാനാണ് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. അതിനാൽ ഇലക്ട്രിക് വാഹന ഉടമകൾ ഇത്തരം സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതേണ്ടതില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദൗത്യങ്ങൾ പുന:രാരംഭിച്ച് ഐഎസ്ആർഒ; ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ടാം എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം
സിസിടി ഉപയോഗിച്ച് ഐസിസിനായി സൈനിക നീക്കത്തിന്‍റെ ദൃശ്യങ്ങൾ പകർത്തി, പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ